സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 6486 പേർക്ക് ഇന്ന് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 1409 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 128 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം ബാധിച്ചു. 7082 പേരുടെ കൊവിഡ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായി. 23 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ليست هناك تعليقات
إرسال تعليق