12 വയസുകാരന് തൂങ്ങി മരിച്ച നിലയില്‍
വയനാട് :
12 വയസുകാരന് തൂങ്ങി മരിച്ച നിലയില്‍ വയനാട് മേപ്പാടിയില്‍ കല്ലുമല ആദിവാസി കോളനിയിലെ ശ്രീധരന് രാധ ദമ്ബതികളുടെ മകന് ശ്രീനന്ദു ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
മിട്ടായി പങ്കുവക്കുന്നതിനെ ചൊല്ലി ശ്രീനന്ദുവും, സഹോദരനും തമ്മില്‍ തര്‍ക്കമുണ്ടായെന്നു കുടുംബം പറയുന്നു തുടര്‍ന്ന് വൈകിട്ടോടെ ശ്രീ നന്ദുവിനെ കോളനിക്ക് സമീപത്തുള്ള മരത്തില്‍ തൂങ്ങി നില്ക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എത്തിെച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇന്ന് പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
ليست هناك تعليقات
إرسال تعليق