Header Ads

  • Breaking News

    തളിപ്പറമ്പ് താലൂക്ക് ആസ്പത്രിയിൽ കോവിഡ് ചികിത്സാസൗകര്യം ഒരുക്കും


    തളിപ്പറമ്പ്
    താലൂക്ക് ആസ്പത്രിയിൽ കോവിഡ് രോഗികളെ ചികിത്സിക്കാനുള്ള കേന്ദ്രം ഒരുക്കും. നിലവിൽ സ്രവപരിശോധനാ കേന്ദ്രം മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും നൂറുകണക്കിനാളുകൾ താലൂക്ക് ആസ്പത്രിയിലെത്തി ആന്റിജൻ ടെസ്റ്റ് നടത്തുന്നുണ്ട്. 

    പരിശോധനയിൽ ഒരു ദിവസം തന്നെ മുപ്പതിലേറെ പേർക്ക് കോവിഡ് രോഗം സ്ഥരീകരിച്ച സംഭവവുമുണ്ടായിരുന്നു. വിവിധ ദിവസങ്ങളിലായി മലയോര മേഖലകളിൽനിന്ന്‌ തളിപ്പറമ്പിലെത്തി കോവിഡ് രോഗനിർണയം നടത്തിയ നൂറിലേറെ പേർക്ക് വിദഗ്‌ധ ചികിത്സ വേണ്ടിവന്നു. രോഗികളെ പരിയാരത്തും കണ്ണൂരിലുമൊക്കെയാണ് കൊണ്ടുപോകേണ്ടിവരുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad