BREAKING: ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ്
കേരള ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച ആദ്യ മന്ത്രിയാണ് തോമസ് ഐസക്. മന്ത്രിയ്ക്ക് കാര്യമായ രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നാണ് പ്രാഥമിക വിവരം. മന്ത്രിയുടെ സ്റ്റാഫംഗങ്ങൾ നിരീക്ഷണത്തിൽ തുടരുകയാണ്. ഇന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് രോഗബാധ സ്ഥിരീകരിച്ചത്. താനുമായി അടുത്ത സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് മന്ത്രി അറിയിച്ചു.
ليست هناك تعليقات
إرسال تعليق