BREAKING: കേരളത്തിൽ പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം
ഫേസ്‍ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടിൽ കയറി പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം. പത്തനംതിട്ടയിലാണ് സംഭവം. പെൺകുട്ടിയെ കത്തിക്കാൻ ശ്രമിച്ച നന്നുവക്കാട് വൈക്കത്ത് പുത്തൻ വീട്ടിൽ രാജേഷ് ജയൻ (28)നെ പൊലീസ് അറസ്റ്റ് ചെയ്തു. 22 കാരിയുടെ ശരീരത്തിലേക്ക് കുപ്പിയിലെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചത് പിതാവ് തടഞ്ഞതിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. പ്രതി വിവാഹിതനാണ്.
ليست هناك تعليقات
إرسال تعليق