Header Ads

  • Breaking News

    ഇരിക്കൂരിൽ വാടക ക്വാർട്ടേഴ്സിൽ യുവതിയെ താമസസ്ഥലത്ത് തൂങ്ങിയ മരിച്ച നിലയിൽ കണ്ടെത്തി


    ഇരിക്കൂർ: 

    യുവതിയെ താമസസ്ഥലത്ത് തൂങ്ങിയ മരിച്ച നിലയിൽ കണ്ടെത്തി. ഇരിക്കൂർ നിലാമുറ്റം സെഞ്ച്വറി ക്വാർട്ടേഴ്സിൽ കഴിഞ്ഞ 3 വർഷമായി ഭർത്താവിനോടൊപ്പം താമസിച്ചുവരികയായിരുന്ന തമിഴ്നാട് തിരുച്ചിറപ്പള്ളി പുതുക്കോട്ടയിലെ കൃഷ്ണന്റെയും രാജമണിയുടെയും മകൾ അംബിക (26) യാണ് മരിച്ചത്. ഇരിക്കൂർ ജലനിധി പദ്ധതിയിലെ പ്ലംബർതൊഴിലാളിയായ നാഗരാജന്റെ ഭാര്യയാണ്. ഭർത്താവും യുവതിയുടെ അമ്മാവനുമായ പെരിയ സ്വാമിയും മക്കളായ ഹരികൃഷ്ണ (5) നിരഞ്ജൻ (പത്ത് മാസം ) എന്നിവരാണ് ഈ ക്വാർട്ടേഴ്സിൽ താമസിച്ചു വന്നിരുന്നത്.

    ഭർത്താവ് നാഗരാജൻ സ്ഥിരമായി മദ്യപിച്ചു വന്ന് ഭാര്യയെ നിരന്തരം മർദ്ദിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മരണത്തിൽ ദുരൂഹതയുണ്ടെന്ന്നാട്ടുകാർ പോലീസിൽ പരാതിപ്പെട്ടു. മരണ വിവരമറിഞ്ഞതിനെ തുടർന്ന് യുവതിയുടെ ബന്ധുക്കൾ ഇരിക്കൂറിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

    സംഭവമറിഞ്ഞ് ഇരിക്കൂർ എസ് ഐ കെ പി ശ്രീഹരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെടി അനസ് സ്ഥിരം സമിതി അധ്യക്ഷൻമാരായ കെടി നസീർ, ടി പി ഫാത്തിമ എന്നിവർ സ്ഥലത്തെത്തി.

    പോലീസ് നടപടികൾക്ക് ശേഷം മൃതദേഹഠപരിയാരം മെഡിക്കൽ കോളേജിൽ വെച്ച് നടക്കുന്ന പോസ്റ്റ്മോർട്ടത്തിന്റ ശേഷം മൃതദേഹം സ്വദേശമായ തിരുച്ചിറപ്പള്ളിയിലക്ക് കൊണ്ടുപോകും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad