ഇത് ഒരു ഒന്നൊന്നര വരവായിരിക്കും മക്കളെ.... ഇന്ത്യയിൽ പബ്ജി തിരിച്ചെത്തുന്നു!
കേന്ദ്ര സർക്കാർ നിരോധിച്ച നിരവധി ആരാധകരുള്ള ഷൂട്ടർ ഗെയിം പബ്ജി തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. പബ്ജിയുടെ മൊബൈൽ ആപ്പ് ടെൻസെന്റിൽ നിന്ന് ദക്ഷിണ കൊറിയന്‍ കമ്പനിയായ പബ്ജി കോർപ്പറേഷൻ തിരിച്ചെടുത്തു. സുരക്ഷയെ മുൻനിർത്തി ഇന്ത്യൻ സർക്കാർ കൈക്കൊണ്ട തീരുമാനങ്ങൾ അംഗീകരിക്കുന്നുവെന്നും ഇന്ത്യൻ നിയമം അനുസരിച്ച് ഗെയിം ലഭ്യമാക്കാൻ സർക്കാരുമായി സഹകരിക്കുമെന്നും കമ്പനി അറിയിച്ചു.
ليست هناك تعليقات
إرسال تعليق