വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയ സംഭവം, യുവതിയുടെ ആത്മഹത്യ കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചു
കൊല്ലം:
നിശ്ചയം കഴിഞ്ഞ ശേഷം വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് കൊല്ലം കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വിപുലപ്പെടുത്തി പൊലീസ്. വലിയ ചർച്ചയായി മാറിയ കേസിൽ പെൺകുട്ടിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചു.
കൊട്ടിയം, കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിലെ സിഐമാരുടെ നേതൃത്വത്തിലാണ് അന്വേഷണസംഘം രൂപീകരിച്ചരിക്കുന്നത്. ചാത്തന്നൂർ അസി.കമ്മീഷണറാണ് ഒൻപതംഗ സംഘത്തിന് രൂപം നൽകിയിരിക്കുന്നത്. സൈബർ സെല്ലിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും രണ്ട് വനിതാ പൊലീസുകാരും അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ليست هناك تعليقات
إرسال تعليق