മലയാളി നഴ്‌സ് സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ചു
റിയാദ്:മലയാളി നഴ്‌സ് കോവിഡ് ബാധിച്ചു മരിച്ചു. കോട്ടയം വൈക്കം കുടവെച്ചൂര്‍ സ്വദേശിനി അമൃത മോഹന്‍ (31) ആണ് സൗദിയിലെ നജ്‌റാനില്‍ മരിച്ചത്.ഇവര്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു.
കോവിഡ് ബാധിച്ച് ശറൂറ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമൃതയെ കഴിഞ്ഞദിവസം നജ്റാന്‍ കിങ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ച് വ്യാഴാഴ്ച പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. ഗര്‍ഭസ്ഥ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സൗദിയില്‍ സംസ്കരിക്കും.
കഴിഞ്ഞ ആറ് വര്‍ഷമായി നജ്റാനില്‍ ശറൂറ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു.കഴിഞ്ഞ ഫെബ്രുവരിയില്‍ അവധിക്ക് നാട്ടിലേക്ക് മടങ്ങിയിരുന്ന അമൃതയെ സൗദി ആരോഗ്യമന്ത്രാലയം മേയ് 13നു തിരികെ വിളിക്കുകയായിരുന്നു. . ഭര്‍ത്താവ് അവിനാശ് മോഹന്‍ദാസ് നാട്ടിലാണുള്ളത്. പിതാവ്: പരേതനായ മോഹന്‍. മാതാവ്: കനകമ്മ.
ليست هناك تعليقات
إرسال تعليق