ഈ ജോലി രാജ്യത്ത് നിരോധിക്കും!
രാജ്യത്ത് തോട്ടിപ്പണി നിരോധിക്കാനൊരുങ്ങി കേന്ദ്രം. ഇതിന്റെ പശ്ചാത്തലത്തിൽ തോട്ടിപ്പണി നിരോധന നിയമം കർശനമാക്കും. 2013ലെ തോട്ടിപ്പണി നിരോധന, പുനരധിവാസ നിയമത്തിൽ ഭേദഗതി വരുത്തി, ശിക്ഷ കൂടുതൽ കഠിനമാക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച ബിൽ നാളെ ചേരുന്ന പാർലമെന്റിന്റെ മൺസൂൺകാല സമ്മേളനത്തിൽ അവതരിപ്പിക്കും. അഞ്ചു ലക്ഷം രൂപ പിഴയോ അഞ്ചുവർഷം വരെ തടവോ രണ്ടും കൂടിയ ശിക്ഷയാണ് ബിൽ നിഷ്‍കർഷിക്കുന്നത്.
ليست هناك تعليقات
إرسال تعليق