മന്ത്രി കെടി ജലീലിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് ഇഡി; മൊഴി തൃപ്തികരം, ഇനി മൊഴിയെടുക്കില്ല
കൊച്ചി:
മന്ത്രി കെടി ജലീലിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മന്ത്രിയുടെ മൊഴി തൃപ്തികരമാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ന്യൂസ്18 കേരളം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കെടി ജലീലില്‍ നിന്ന് ഇനി മൊഴിയെടുക്കില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജലീലിന്റെ രാജി ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭമാണ് നടക്കുന്നത്. അതിനിടയിലാണ് വാര്‍ത്ത പുറത്ത് വന്നത്

ليست هناك تعليقات
إرسال تعليق