ആറുവയസ്സുകാരി കൊവിഡ് ബാധിച്ച് മരിച്ചു
കൊല്ലം : സംസ്ഥാനത്ത് ആറുവയസ്സുകാരി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം വടക്കന്‍ മൈനാഗപ്പള്ളി സ്വദേശികളായ നവാസ്-ഷെറീന ദമ്പതികളുടെ മകള്‍ ആയിഷയാണ് മരിച്ചത്. കുട്ടി ആഗസ്റ്റ് 18 മുതല്‍ ശ്വാസകോശ സംബന്ധമായ അസുഖത്തിന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിന്നു. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഞരമ്പുകള്‍ക്ക് ബലക്ഷയുണ്ടാകുന്ന അസുഖമുണ്ടായിരുന്നതായി മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് മരണം
ليست هناك تعليقات
إرسال تعليق