Header Ads

  • Breaking News

    കണ്ണപുരത്ത് നിന്ന് കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം മാട്ടൂൽ സൗത്ത് പുളിമുട്ടിന് സമീപം കണ്ടെത്തി


    കണ്ണപുരത്ത് നിന്ന് കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം മാട്ടൂൽ സൗത്ത് പുളിമുട്ടിന് സമീപം കണ്ടെത്തി, ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
    പഴയങ്ങാടി: കഴിഞ്ഞ ദിവസം കണ്ണപുരത്ത് നിന്ന് കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം വളപട്ടണം പുഴയിൽ കണ്ടെത്തി. കണ്ണപുരം ചൈനക്ലേ റോഡിലെ കടയൻ ഹൗസിൽ തമ്പാ (53) ന്റെ മൃതദേഹമാണ് വളപട്ടണം പുഴയിലെ അഴീക്കൽ പുലിമുട്ടിനു സമീപത്തു നിന്ന് ഇന്ന് രാവിലെ കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണാനില്ലെന്ന്‌ ബന്ധുക്കൾ കണ്ണപുരം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണം നടക്കുന്നതിനിടെ ഇദ്ദേഹത്തിന്റെ ഓട്ടോയും മൊബൈൽ ഫോണും പേയ്‌സും ചെരിപ്പും വളപട്ടണം പാലത്തിന് സമീപത്ത് കണ്ടെത്തിയിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad