കണ്ണൂരില്‍ വീട് വൃത്തിയാക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ചു
കണ്ണൂർ: പാനൂർ പടന്നക്കരയിൽ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചു. പറമ്പ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചത്.
ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ വ്യക്തിയുടെ പറമ്പിൽ നിന്നാണ് ബോംബ് കിട്ടിയത്. ബോംബാണെന്ന് അറിയാതെ പുഴയിലേക്ക് എറിഞ്ഞപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു.
സ്റ്റീൽ ബോംബുൾപ്പെടെയുള്ള സാധനങ്ങൾ പുഴയിൽ ഉപേക്ഷിക്കാനായി കാറിൽ കൊണ്ടുപോയതായിരുന്നു. സ്റ്റീൽ ബോംബ് വാഹനത്തിനകത്ത് വെച്ച് പൊട്ടിത്തെറിക്കാത്തതിനാൽ വൻദുരന്തം ഒഴിവായി. സംഭവത്തിൽ ചൊക്ലി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ليست هناك تعليقات
إرسال تعليق