Header Ads

  • Breaking News

    ഉറങ്ങിക്കിടന്ന സ്ത്രീയുടെ കഴുത്തിൽ നിന്ന് മാല മോഷ്ടിച്ചു; സഹോദരങ്ങളായ രണ്ടുപേര്‍ പിടിയില്‍

    കണ്ണൂർ: കണ്ണാടിപ്പറമ്പ് ആറാംപീടികയിലെ വീട്ടിൽ ഉറങ്ങിക്കിടന്ന സ്ത്രീയുടെ കഴുത്തിൽ നിന്ന് മാല  മോഷ്ടിച്ച കേസിൽ സഹോദരങ്ങളായ രണ്ടുപേരെ പൊലീസ് പിടികൂടി. മയ്യിൽ സ്വദേശികളായ ചന്ദ്രൻ, സൂര്യൻ എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച പുലർച്ചെയാണ് നാറാത്ത് സ്വദേശി ഉമൈബയുടെ വീട് കുത്തിതുറന്ന് കഴുത്തിൽ നിന്ന് മൂന്നര പവന്‍റെ സ്വർണം ഇവർ മോഷ്ടിച്ചത്.

    വീട്ടിലെ സിസിടിവിയിൽ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ജ്വല്ലറിയിൽ വിറ്റ സ്വർണവും പൊലീസ് കണ്ടെടുത്തു. തമിഴ്നാട് സ്വദേശികളായ ഇവർ വർഷങ്ങളായി കേരളത്തിലാണ് താമസം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad