Header Ads

  • Breaking News

    പഴയങ്ങാടി താവത്തെ ബിവറേജ് ഔട്ട് ലെറ്റ് അടച്ചു



    പഴയങ്ങാടി:
    പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ പള്ളിക്കര കോവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശം കൺടെയ്‌ൻമെന്റ്‌ സോണിൽ ഉൾപ്പെടുത്തി. ഇതോടെ താവം റെയിൽവേ മേൽപ്പാലത്തിന് സമീപം റോഡ് അടച്ചിട്ടു. താവം ബിവറേജ് ഔട്ട്‌ലെറ്റ്, താവം പെട്രോൾ പമ്പ് എന്നിവ അടച്ചു. പള്ളിക്കരയിൽനിന്ന് താവം ബിവറേജിലേക്കും ബാറിലേക്കും ചെറിയ ദൂരം മാത്രമെ ഉള്ളൂ. ബിവറേജ് അടച്ചതോടെ ബാറിൽ തിരക്ക് വർധിച്ചു. സാമൂഹിക അകലം പാലിക്കുന്നില്ലന്ന് ആക്ഷേപം ഉണ്ട്. പെട്രോൾ പമ്പ് ഉൾപ്പെടെ തുറന്നുപ്രവർത്തിക്കാൻ നടപടി ഉണ്ടാകണമെന്ന് കല്യാശ്ശേരി ബ്ലോക്ക് ഗ്രാമവികസനസമിതി ആവശ്യപ്പെട്ടു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad