എസ് ഡി പി ഐ പ്രകടനത്തിന് നേരെ ബോംബേറ്
കണ്ണൂർ /ഉളിയിൽ : കണ്ണൂരിൽ എസ് ഡി പി ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു കൊണ്ട് പ്രകടനം നടത്തുകയായിരുന്ന എസ് ഡി പി ഐ പ്രവർത്തകർക്ക് നേരെ ബോംബേറ്
ഉളിയിൽ പടിക്കച്ചാലിലാണ് സംഭവം നാല്പതോളം വരുന്ന എസ് ഡി പി ഐ പ്രവർത്തകർക്ക് നേരെ നാലോളം ബോംബുകൾ എറിഞ്ഞു. ബോംബറിൽ ഒരാൾക്ക് പരിക്കേറ്റു
പടിക്കച്ചാൽ സ്വദേശി റാസിക്കിനാണ് കൈക്കും തലക്കും പരിക്കേറ്റത്. രാത്രി എട്ടേകാലോടെയാണ് സംഭവം നടന്നത്. ജില്ലയിൽ കലാപം ഉണ്ടാക്കാനുള്ള ആർ എസ് എസിന്റെ ശ്രമമാണ് ഇന്ന് നടന്ന കൊലപാതകവും മറ്റു അക്രമനടപടിയുമെന്ന് എസ് ഡി പി ഐ ഇരിട്ടി മുനിസിപ്പാലിറ്റി സെക്രട്ടറി ഫൈസൽ മർവ്വ ആരോപിച്ചു.
ليست هناك تعليقات
إرسال تعليق