Header Ads

  • Breaking News

    ഇനി കോടിപതികൾ എല്ലാ മാസവും; 5 പേര്‍ക്ക് ഒരു കോടി രൂപ വീതം സമ്മാനം നൽകുന്ന പ്രതിമാസ ലോട്ടറിയുമായി ഭാഗ്യക്കുറി വകുപ്പ്

    തിരുവനന്തപുരം: 
    അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം സമ്മാനവുമായി കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി ടിക്കറ്റ് വരുന്നു. ഭാഗ്യമിത്ര എന്ന പേരിലാണ് സംസ്ഥാനത്തെ ആദ്യ പ്രതിമാസ ലോട്ടറി അവതരിപ്പിക്കുന്നത്. ഒന്നിലധികം പേർക്ക് ഒന്നാം സമ്മാനം നൽകുന്ന ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര. 100 രൂപയാണ് ടിക്കറ്റ് വില.

    എല്ലാ മാസവും ആദ്യ ഞായറാഴ്ച ഭാഗ്യമിത്ര ലോട്ടറികളുടെ നറുക്കെടുപ്പ് നടക്കും. ഭാഗ്യമിത്രയുടെ വരവോടെ കോവിഡ് സൃഷ്ടിച്ച വരുമാന നഷ്ടത്തിൽനിന്ന് കരകയറാനാവുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്.

    ഞായറാഴ്ചകളില്‍ നറുക്കെടുത്തിരുന്ന പൗര്‍ണമി ടിക്കറ്റിന്റെ വില്‍പ്പന ഡിസംബര്‍ 31 വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. പുതിയ ഭാഗ്യമിത്ര ലോട്ടറി വിജയം കണ്ടാല്‍ പൗര്‍ണമി ലോട്ടറി പൂര്‍ണമായി ഒഴിവാക്കുന്നതും പരിഗണനയിലാണ്. ഭാഗ്യമിത്ര 72 ലക്ഷം ടിക്കറ്റുകള്‍ വരെ അച്ചടിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ 40 ലക്ഷം ടിക്കറ്റ് പുറത്തിറക്കും. വിറ്റുതീരുന്ന മുറയ്ക്കായിരിക്കും ബാക്കി ടിക്കറ്റുകള്‍ വിപണിയിലെത്തിക്കുക. ഭാഗ്യമിത്ര BM എന്നു പേരിട്ടിരിക്കുന്ന ലോട്ടറിയുടെ സമ്മാന ഘടന സർക്കാർ വിഞ്ജാപനമായി രണ്ടു ദിവസത്തിനകം പുറത്തിറക്കും. അടുത്തമാസം പത്തോടെ വിപണിയിലിറക്കുന്ന ഭാഗ്യമിത്ര ടിക്കറ്റിന്റെ ആദ്യ നറുക്കെടുപ്പ് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നടത്താനാണ് ആലോചന.




    ليست هناك تعليقات

    Post Top Ad

    Post Bottom Ad