കണ്ണൂർ ജില്ലയിലെ 48 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
കണ്ണൂർ ; ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 48 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു.
ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് 16, അഴീക്കോട് 23, ചെങ്ങളായി 18, ചെറുകുന്ന് 10, ചെറുതാഴം 3, 11, ചിറക്കല്‍ 1, ചിറ്റാരിപറമ്പ 6, 7, ഏഴോം 7, 11, ഇരിക്കൂര്‍ 3, കടമ്പൂര്‍ 2, 9, 11, 13, കല്ല്യാശ്ശേരി 2, 4, കണ്ണപുരം 6, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2, കൊളച്ചേരി 11, കൂത്തുപറമ്പ നഗരസഭ 13, കോട്ടയം മലബാര്‍ 13, മലപ്പട്ടം 4, 7, മുണ്ടേരി 13, മുഴപ്പിലങ്ങാട് 1, 10, പാപ്പിനിശ്ശേരി 15, 16, പാട്യം 8, പയ്യന്നൂര്‍ നഗരസഭ 19, പെരളശ്ശേരി 9, പിണറായി 2, 13, തളിപ്പറമ്പ് നഗരസഭ 25, തലശ്ശേരി നഗരസഭ 14, 23, വേങ്ങാട് 4 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചെറുതാഴം 1, എരുവേശ്ശി 9, 11, മയ്യില്‍ 5, പാപ്പിനിശ്ശേരി 3, പട്ടുവം 3, 8, ശ്രീകണ്ഠാപുരം നഗരസഭ 21, തലശ്ശേരി നഗരസഭ 9 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും.
നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന കണ്ണൂര്‍ കോര്‍പ്പറേഷനിലെ 30-ാം ഡിവിഷന്‍നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.
നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന കണ്ണൂര്‍ കോര്‍പ്പറേഷനിലെ 30-ാം ഡിവിഷന്‍നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.
ليست هناك تعليقات
إرسال تعليق