കണ്ണൂരിൽ ഇന്ന് 276 പേർക്ക് കോവിഡ് - 19
കണ്ണൂർ :
ജില്ലയില്‍ 276 പേര്‍ക്ക് കൂടി കൊവിഡ്; 238 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
ജില്ലയില്‍ 276 പേര്‍ക്ക് ഇന്ന് (സപ്തംബര്‍ 10) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 238 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 19 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 18 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 5365 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 142 പേരടക്കം 3564 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 34 പേര്‍ ഉള്‍പ്പെടെ 41 പേര്‍ മരണപ്പെട്ടു. ബാക്കി 1760 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.
ليست هناك تعليقات
إرسال تعليق