പഴയങ്ങാടിയിൽ ഇനി 20 രൂപയ്ക്ക് ഉച്ചഭക്ഷണം
പഴയങ്ങാടി:
പട്ടണത്തിൽ ഇനി 20 രൂപയ്ക്ക് ഉച്ചഭക്ഷണം. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള ഏഴോം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ജനകീയ ഹോട്ടൽ പഴയങ്ങാടി ബസ് സ്റ്റാൻഡിൽ ടി .വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഡി. വിമല അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ കോഓഡിനേറ്റർ എം. സുർജിത്ത്, സി.ഒ പ്രഭാകരൻ, പഞ്ചായത്ത് സെകട്ടറി പി.എം. സുമതി, പി.വി. അനിൽകുമാർ, പി.പി. റീത്ത, ടി.പി. ഉഷ, കെ. ലളിത, കെ.വി. രാമകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
ليست هناك تعليقات
إرسال تعليق