കോവിഡ് 19 : സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു
കോഴിക്കോട് :
സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. കോഴിക്കോട് കണ്ണാടിക്കൽ ചെട്ടിയാംവീട് ഇർഷാദ് ബാബു (40)വാണ് മരിച്ചത്. കഴിഞ്ഞ നാല് ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ഇര്‍ഷാദ് കാൻസർ രോഗിയായിരുന്നു.മൂന്ന് പേർ കൂടി കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. മലപ്പുറം നെടുവ സ്വദേശി നഫീസ(76), കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ്(67), വടകര സ്വദേശി മുരളീധരൻ(65)എന്നിവരാണ് മരിച്ചത്.
ليست هناك تعليقات
إرسال تعليق