Header Ads

  • Breaking News

    14,000 ത്തിലധികം പേരെ റിക്രൂട്ട് ചെയ്യാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ)


    ഈ വര്‍ഷം 14,000 ത്തിലധികം പേരെ റിക്രൂട്ട് ചെയ്യാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) അറിയിച്ചു. 30,000 ത്തിലധികം ജീവനക്കാര്‍ക്കുള്ള വൊളണ്ടറി റിട്ടയര്‍മെന്റ് സ്കീമിനെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ചെലവ് ചുരുക്കല്‍ നടപടിയാണെന്ന് നിരസിച്ചപ്പോള്‍, ബാങ്ക് ജീവനക്കാരോടുള്ള സൗഹൃദപരമായ നയങ്ങള്‍ വിപുലീകരിക്കുകയാണെന്നും ആളുകളെ ആവശ്യമാണെന്നും വ്യക്തമാക്കി. ഈ വര്‍ഷം 14,000 ത്തിലധികം ജീവനക്കാരെ നിയമിക്കുമെന്നും ബാങ്ക് വിശദീകരിച്ചു.


    വിആ‍‍ര്‍എസ് പദ്ധതി

    രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ മൊത്തം ജീവനക്കാരുടെ എണ്ണം 2020 മാര്‍ച്ച്‌ അവസാനം 2.49 ലക്ഷമായിരുന്നു. ഒരു വര്‍ഷം മുമ്ബ് ഇത് 2.57 ലക്ഷമായിരുന്നു. വി‌ആര്‍‌എസിനായി ഒരു കരട് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ബോര്‍ഡ് അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad