ജില്ലയിലെ 13 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 13 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ അഞ്ചരക്കണ്ടി 4, ആറളം 6, ചെറുകുന്ന് 4, ചൊക്ലി 9, ധര്‍മ്മടം 15, ഇരിട്ടി നഗരസഭ 24,25, കടമ്പൂര്‍ 3, കാങ്കോല്‍ ആലപ്പടമ്പ 2, കൊളച്ചേരി 3, പയ്യന്നൂര്‍ നഗരസഭ 12, ന്യൂമാഹി 7എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചെങ്ങളായി 12 വാർഡ് രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും.
നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന കൊളച്ചേരി 9,13, മയ്യില്‍ 7,12,14, കുറ്റ്യാട്ടൂര്‍ 9, നാറാത്ത് 9,13,15, പയ്യന്നൂര്‍ നഗരസഭ 17,31, ചെങ്ങളായി 6, ധര്‍മ്മടം 12,13,16,17, തലശ്ശേരി നഗരസഭ 3,5, പാട്യം 3,4,5,14,15, മൊകേരി 2,3,5 എന്നീ വാർഡുകൾ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.
ليست هناك تعليقات
إرسال تعليق