BREAKING: ഇനി തുല്യ അവകാശം! സുപ്രീംകോടതിയുടെ സുപ്രധാന വിധി
സുപ്രീംകോടതിയുടെ സുപ്രധാന വിധി
ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി. ഇത് പ്രകാരം കുടുംബസ്വത്തിൽ മകനെ പോലെ തന്നെ മകൾക്കും തുല്യ അവകാശം ലഭിക്കും. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 1956ലാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമം നിലവിൽ വന്നത്. പിന്നീട് 2005ൽ നിയമം ഭേദഗതി ചെയ്തു. ഈ ഭേദഗതി സുപ്രീംകോടതി അംഗീകരിച്ച‌് നിയമത്തിന് മുൻകാല പ്രാബല്യം നൽകിയിരിക്കുകയാണ്.
ليست هناك تعليقات
إرسال تعليق