Header Ads

  • Breaking News

    ചെറുതാഴം സമ്പൂർണ ശുചിത്വ പഞ്ചായത്ത്

    ചെറുതാഴം പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ടി.വി.രാജേഷ് എം.എൽ.എ. സമ്പൂർണ ശുചിത്വ പഞ്ചായത്ത് പ്രഖ്യാപനം നടത്തുന്നു

    പിലാത്തറ: ചെറുതാഴം പഞ്ചായത്ത് സമ്പൂർണ ശുചിത്വ പഞ്ചായത്തായി ടി.വി.രാജേഷ് എം.എൽ.എ. പ്രഖ്യാപിച്ചു.

    ഹരിത മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ.സോമശേഖരൻ, ക്ലീൻ കേരള മിഷൻ കോ ഓർഡിനേറ്റർ കെ.ആശ്വാസ്, പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഭാവതി, സെക്രട്ടറി സി.എം.ഹരിദാസ്, ഇ.വസന്ത, സി.കെ.ശോഭ എന്നിവർ സംസാരിച്ചു. മിനി എം.സി.എഫ്. എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

    എല്ലാ വീടുകളിൽനിന്നും പ്ലാസ്റ്റിക് ശേഖരണത്തിന് 34 അംഗങ്ങളുള്ള ഹരിതകർമസേന, വിവിധ ഭാഗങ്ങളിലായി അഞ്ച് ബോട്ടിൽ ബൂത്തുകൾ. മാലിന്യസംസ്കരണ കേന്ദ്രം, ഓഫീസുകളിലും സ്കൂളുകളിലും ഹരിത പ്രോട്ടോകോൾ എന്നിവ നടപ്പാക്കിയാണ് ലക്ഷ്യം കൈവരിച്ചത്.

    വീടുകൾതോറും മാലിന്യ നിർമാർജന സംവിധാനങ്ങൾ, റിങ്‌ കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ്, മണ്ണിരക്കമ്പോസ്റ്റ് എന്നിവ നൽകിയും പഞ്ചായത്തിൽ രണ്ട് മെറ്റീരിയൽ കലക്ഷൻ സെന്ററും വാർഡുകൾ തോറും മിനി കലക്ഷൻ സെന്ററും സ്ഥാപിക്കുകയും ചെയ്തു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad