Header Ads

  • Breaking News

    കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസ് നല്‍കും; ഗതാഗത മന്ത്രി

    തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസ് നല്‍കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ബോണസ് ഇന്ന് മുതല്‍ വിതരണം ചെയ്തു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കുറിയും ബോണസ് ഉണ്ടാവില്ലെന്നായിരുന്നു നേരത്തെ ലഭിച്ച വിവരം. ഇതേത്തുടര്‍ന്ന് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.


    ഏഴായിരം രൂപ ബോണസ് ആയി നല്‍കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ബോണസില്ലാത്തവര്‍ക്ക് 2750 രൂപ ഉത്സവബത്തയായി ലഭിക്കും. കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി കഴിഞ്ഞ മൂന്ന് വര്‍ഷവും ബോണസ് നല്‍കിയിരുന്നില്ല. പ്രളയവും പ്രകൃതിക്ഷോഭവുമാണ് ഇതിന് കാരണമായി പറഞ്ഞത്. ഇത്തവണയും കൊവിഡ് പശ്ചാത്തലത്തില്‍ ബോണസ് നിഷേധിക്കാനാണ് സാധ്യതയെന്ന് പ്രചാരണമുണ്ടായത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad