കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് ഏഴ് മരണം
സംസ്ഥാനത്ത് ഇന്ന് ഏഴ് കൊവിഡ് മരണം. വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് മരണം. വയനാട് വാളാട് സ്വദേശി അലിയാണ് മരിച്ചത്. 73 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. ശനിയാഴ്ച രാത്രിയാണ് കണ്ണൂർ സ്വദേശി കൃഷ്ണൻ മരിച്ചത്. കെ കണ്ണപുരം സ്വദേശിയായ ഇദ്ദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയാണ് ആലപ്പുഴ പത്തിയൂർ സ്വദേശി സദാനന്ദൻ മരിച്ചത്. 63 വയസ്സായിരുന്നു
ليست هناك تعليقات
إرسال تعليق