കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ക്ക് കൊവിഡ്; ജാഗ്രതാ സമിതി യോഗത്തില്‍ പങ്കെടുത്തവര്‍ ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം
കണ്ണൂര്‍ കോര്‍പ്പറേഷനിലെ വനിതാ കൗണ്‍സിലര്‍ക്ക് കോവിഡ്. ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടന്ന സിറ്റി അറക്കലിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ഓഫീസില്‍ നടന്ന കൊവിഡ് ജാഗ്രതാ സമിതി യോഗത്തില്‍ കൗണ്‍സിലര്‍ പങ്കെടുത്തിരുന്നു. കൗണ്‍സിലര്‍ക്ക് കൊവിഡ് പോസിറ്റീവായതിന് പിന്നാലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ഓഫീസ് അടച്ചുപൂട്ടി. അന്നേ ദിവസം യോഗത്തില്‍ പങ്കെടുത്ത എല്ലാവരോടും ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ജൂലൈ 29-ന് നടന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിലും ഇവര്‍ പങ്കെടുത്തിരുന്നു
ليست هناك تعليقات
إرسال تعليق