കെ എസ് ആർ ടി സി ജീവനക്കാരന് കോവിഡ്; പയ്യന്നൂർ ഡിപ്പോയിൽ അണു നശീകരണം
പയ്യന്നുർ :
കെ എസ് ആർ ടി സി പയ്യന്നൂർ ഡിപ്പോയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനാൽ അഗ്നിരക്ഷ സേനയുടെ നേതൃത്വത്തിൽ ഡിപ്പോയിൽ അണു നശീകരണം നടത്തി. ജീവനക്കാരന്റെ കുടുംബാംഗങ്ങളിൽ രണ്ട് പേർക്ക് കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് സ്വയം നിരീക്ഷണത്തിൽ പോയ ജീവനക്കാരൻ അവധി അപേക്ഷ നൽകുന്നതിന് ഡിപ്പോയിലെത്തിയിരുന്നു. സമ്പർക്കത്തിലുണ്ടാ
യിരുന്നവർ സ്വയം നിരീക്ഷണത്തിലാണ്. അഗ്നി രക്ഷ സേന ഓഫിസർ ടി അഖിലിന്റെ നേതൃത്വത്തിൽ ബസ്റ്റാന്റും പരിസരവും അണുമുക്തമാക്കി.
ليست هناك تعليقات
إرسال تعليق