Header Ads

  • Breaking News

    പള്ളിക്കര പഞ്ചായത്തില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍

    പള്ളിക്കര ഗ്രാമപഞ്ചായത്തില്‍ അതിരൂക്ഷമായി  പടര്‍ന്ന് പിടിക്കുന്ന കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് (08.08.2020) മുതല്‍ ഓഗസ്റ്റ് 16 വരെ പള്ളിക്കര ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നടപ്പിലാക്കും. കെ കുഞ്ഞിരാമന്‍ എം.എല്‍.എ.യുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പഞ്ചായത്ത് ജാഗ്രത സമിതിയുടേയും വ്യാപാര വ്യവസായികളുടേയും രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. തിങ്കള്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ മാത്രം അവശ്യ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ പ്രവര്‍ത്തിക്കാം. മത്സ്യവില്‍പ്പന പൂര്‍ണ്ണമായും നിരോധിച്ചു. അനാവശ്യമായ യാതൊരുവിധ യാത്രകളും അനുവദനീയമല്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad