കോഴിക്കോട് കല്ലായിയിൽ ഗോഡൗണിൽ തീപിടിത്തം!
കോഴിക്കോട് കല്ലായിയിൽ ഗോഡൗണിൽ തീപിടിത്തം. ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ ഇപ്പോഴും വലിയ തോതിൽ ആളിപ്പടരുകയാണ്. നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് വിവരം. ഇത് ഒരു പഴയ കെട്ടിടമാണ്. കെട്ടിടത്തിനു മുകൾ ഭാഗത്ത് കെട്ടിയുണ്ടാക്കിയ ഷെഡ്ഡിനാണ് തീപിടിച്ചിരിക്കുന്നത്. താഴെ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗൺ ആയാണ് ഇത് പ്രവർത്തിക്കുന്നത്.
ليست هناك تعليقات
إرسال تعليق