Header Ads

  • Breaking News

    കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; നീറ്റ്, ജെഇഇ പരീക്ഷകൾക്കുള്ള പ്രോട്ടോകോൾ തീരുമാനിച്ചു



    കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; നീറ്റ്, ജെഇഇ പരീക്ഷകൾക്കുള്ള പ്രോട്ടോകോൾ തീരുമാനിച്ചു
    നീറ്റ്, ജെഇഇ പരീക്ഷകൾക്കുള്ള സുരക്ഷാ പ്രോട്ടോക്കോൾ തീരുമാനിച്ചു. കൊവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾ ഹാജരാക്കണമെന്ന് പ്രോട്ടോക്കോളിൽ പറയുന്നു. പരീക്ഷാ നടത്തിപ്പിനായി ദേശീയ ടെസ്റ്റിംഗ് ഏജൻസിയാണ് പ്രോട്ടോക്കോൾ തയ്യാറാക്കിയിരിക്കുന്നത്.

    ശരീര ഊഷ്മാവ് കൂടിയ കുട്ടികൾക്ക് പരീക്ഷ എഴുതാൻ പ്രത്യേക സജ്ജീകരണം ഒരുക്കും. ശരീര പരിശോധനയും ഒഴിവാക്കും. പരീക്ഷ എഴുതാനെത്തുന്ന വിദ്യാർത്ഥികൾക്കായി ഗ്ലൗസുകൾ, മാസ്‌കുകൾ, സാനിറ്റൈസറുകൾ തുടങ്ങിയവ പരീക്ഷാ കേന്ദ്രങ്ങളിൽ ഉണ്ടായിരിക്കും. മാസ്‌ക് വിദ്യാർത്ഥികൾ നിർബന്ധമായും ധരിച്ചിരിക്കണം. അധ്യാപകർ മാസ്‌കിനൊപ്പം ഗ്ലൗസും ധരിക്കണം. പരീക്ഷാ ഹാളിലുള്ള വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കുടിവെള്ളം ലഭ്യമാക്കുമെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നു.

    നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പരീക്ഷ മാറ്റുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രിംകോടതിയുടെ നടപടി. ഇതിന് പിന്നാലെയാണ് പരീക്ഷയ്ക്കുള്ള പ്രോട്ടോക്കോൾ തയ്യാറാക്കിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad