പായം പഞ്ചായത്തിൽ വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന ആൾ മരിച്ചു
പായം കോണ്ടമ്പ്രയിലെ കാപ്പാടൻ ശശിധരനാണ് (48) മരിച്ചത്.ഇരിട്ടി താലൂക്കാശുപത്രിയിൽ ചികിൽസക്കിടെ വാർഡിൽ ഉണ്ടായിരുന്ന രോഗിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് ഇയാളെയും ബന്ധുക്കളെയും ഡിസ്ചാർജ് ചെയ്ത് വീട്ടിൽ
നിരീക്ഷണത്തിൽ കഴിയാൻ അയച്ചത്. ഇന്നലെ അസുഖം കൂടി.
അർബുദ ബാധിതനായ
ശശിധരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതരായ ഗോവിന്ദൻ - ലക്ഷ്മി ദമ്പതികളുടെ മകനാണ് മരിച്ച ശരിധരൻ. ഭാര്യ: നിഷ. മക്കൾ: ശീതൾ, നിഷാൽ. സഹോദരങ്ങൾ: ചന്ദ്രൻ, പത്മിനി, ചന്ദ്രിക.
മൃതദേഹത്തിൽ നിന്നും ശ്രവം എടുത്ത് പരിശോധനയ്ക്കയച്ചിട്ടുണ്ട്
ليست هناك تعليقات
إرسال تعليق