Header Ads

  • Breaking News

    കൊവിഡ് വാക്സിൻ പരീക്ഷണത്തിന് സ്വന്തം ശരീരം നൽകി പുതിയങ്ങാടി മൊട്ടാമ്പ്രം സ്വദേശി ജാഫർ

    യു.എ.ഇയിൽ നടക്കുന്ന കൊവിഡിനെതിരായ വാക്സിൻ പരീക്ഷണത്തിന് സ്വന്തം ശരീരം വിട്ടു നൽകി മഹാമാരിക്കെതിരായ പോരാട്ടത്തിൽ മുന്നണിപ്പോരാളിയായിരിക്കുകയാണ് പുതിയങ്ങാടി മൊട്ടാമ്പ്രം സ്വദേശി ജാഫർ അബ്ദുള്ള.
    അബുദാബിയിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനാണ് 35 കാരനായ ജാഫർ. പ്രവാസി മലയാളികളെ ഏറെ പരിഗണിക്കുന്ന യു.എ.ഇയുടെ ഈ ദൗത്യത്തിൽ പങ്കാളിയാവുകയെന്നത് തന്റെ ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുന്നതായി ഇദ്ദേഹം പറയുന്നു. നിരവധി പരിശോധനകൾക്കു ശേഷമാണ് കൊവിഡ് പരീക്ഷണ വാക്സിന്റെ ഡോസ് കുത്തിവെയ്ക്കുന്നത്. ഇതിൽ ആദ്യ ഡോസാണ് ജാഫറിന്റെ ശരീരത്തിൽ കുത്തിവെച്ചത്. 21 ദിവസത്തിനു ശേഷം അടുത്ത കുത്തിവെയ്പ്പ് എടുക്കും. വാക്സിൻ സ്വീകരിക്കുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണത്തിലായിരിക്കും. ഡോക്ടർമാരടങ്ങുന്ന സംഘം ഇവരുടെ മാനസിക, ശാരീരിക ആരോഗ്യ നില നിരന്തരം വിലയിരുത്തും

    ليست هناك تعليقات

    Post Top Ad

    Post Bottom Ad