Header Ads

  • Breaking News

    അമ്മൂമ്മയുടെ വീട്ടില്‍ വിരുന്നെത്തിയ എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ



    കല്ലമ്ബലം: 
    അമ്മൂമ്മയുടെ വീട്ടില്‍ വിരുന്നെത്തിയ എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊട്ടാരക്കര, പള്ളിക്കല്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ സജീര്‍ (39) ആണ് അറസ്റ്റിലായത്. സീമന്തപുരത്തുള്ള അമ്മൂമ്മയുടെ വീട്ടില്‍ നിന്നു തിരിച്ചെത്തിയ കുട്ടി അമ്മയോട് പീഡനവിവരം അറിയിക്കുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവ ശേഷം കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കൊല്ലം ജില്ലാ ആശുപത്രിക്ക് സമീപത്തു നിന്നാണ് പിടികൂടിയത്.

    ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്ലമ്ബലം ഐ.എസ്.എച്ച്‌.ഒയുടെ നേതൃത്വത്തില്‍ റൂറല്‍ എസ്. പിയുടെ ഷാഡോ ടീമംഗങ്ങളായ സി.പി.ഒ സുധീര്‍,അനൂപ്,ഷിജു,സുനില്‍ലാല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad