Header Ads

  • Breaking News

    അങ്കമാലിയില്‍ മക്കള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി നാട്ടുകാര്‍ വാങ്ങി നല്‍കിയ ഫോണ്‍ തട്ടിയെടുത്ത് വിറ്റ് മദ്യപിച്ച പിതാവ് അറസ്റ്റില്‍



    അങ്കമാലി: 
    മക്കള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി നാട്ടുകാര്‍ വാങ്ങി നല്‍കിയ മൊബൈല്‍ ഫോണ്‍ വിറ്റ് മദ്യപിച്ച പിതാവ് അറസ്റ്റില്‍. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി കാച്ചപ്പിള്ളി വീട്ടില്‍ സാബു (41) എന്നയാളാണ് അറസ്റ്റിലായത്. മൊബൈല്‍ ഫോണ്‍ വിറ്റ പണം കൊണ്ട് അങ്കമാലിയിലെ ഒരു കള്ളുഷാപ്പില്‍ മദ്യപിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

    കഴിഞ്ഞ ദിവസം രാത്രിയിലാണ് സാബു, ഭാര്യയെയുംം മക്കളെയും ആക്രമിച്ച്‌ മൊബൈല്‍ ഫോണുമായി കടന്നത്. മൂന്ന് പെണ്‍മക്കളും ഓണ്‍ലൈന്‍ പഠനത്തിനായി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ തനിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയെയും മക്കളെയും മര്‍ദ്ദിച്ച ശേഷം മൊബൈലുമായി കടക്കുകയായിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ ഇളയ മകള്‍ അയല്‍വീട്ടില്‍ അഭയം തേടി. ഇതോടെയാണ് അയല്‍വാസികള്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ എത്തി സാബുവിന്‍െ്‌റ ഭാര്യയെയും മക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

    സ്ഥിരം, മദ്യപാനിയായ സാബു, മദ്യപിക്കാന്‍ പണമില്ലാത്തതിനാല്‍ നാട്ടുകാര്‍ മക്കള്‍ക്ക് വാങ്ങി നല്‍കിയ 15000 രൂപയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കുകയായിരുന്നു. സംഭവത്തിന് ശേഷം വീട്ടില്‍ നിന്നിറങ്ങിയ സാബു ചൊവ്വാഴ്ച രാവിലെ തന്നെ മൊബൈല്‍ ഫോണ്‍ വിറ്റ് പണം കൈക്കലാക്കി. തുടര്‍ന്ന് ഈ പണം കൊണ്ട് മദ്യപിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad