Header Ads

  • Breaking News

    കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം; യുവാവ് പിടിയില്‍


    കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടിക്ക് നേരെ പീഡശ്രമം. രോഗിയുടെ കൂട്ടിരിപ്പുകാരിയായ എത്തിയ പെണ്‍കുട്ടിയെയാണ് മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനായ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ കാസര്‍കോട് ബദിയടുക്ക സ്വദേശി നാസര്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് അറസ്റ്റ

     

    ഐസിയുവില്‍ കഴിയുന്ന രോഗിയുടെ കൂട്ടിരിപ്പിനായി എത്തിയതാണ് പെണ്‍കുട്ടി. രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ നാസര്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉറക്കമെഴുന്നേറ്റ കുട്ടി ഉറക്കെ നിലവിളിച്ചതോടെ ആശുപത്രി ജീവനക്കാരും മറ്റുള്ളവരും ചേര്‍ന്ന് പ്രതിയെ തടഞ്ഞുവെച്ച് പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ തെളിവുകളും കണ്ടെത്തിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad