ഓണക്കിറ്റിൽ വ്യാപക തട്ടിപ്പെന്ന് വിജിലൻസ്
ഓണക്കിറ്റുകളിൽ വ്യാപക തട്ടിപ്പെന്ന് വിജിലൻസ് റിപ്പോർട്ട്. വിജിലൻസിന്റെ ക്ലീൻ മിന്നൽ പരിശോധനയിലാണ് ഈ നിർണായക കണ്ടെത്തൽ. ചില കിറ്റുകളിൽ 400 മുതൽ 490 രൂപയുടെ വരെയുള്ള സാധനങ്ങളാണ് കണ്ടെത്താനായതെന്നും പട്ടികയിലുള്ള എല്ലാ വസ്തുക്കളും ഇല്ലെന്നും വിജിലൻസ് ചൂണ്ടിക്കാട്ടി. ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതിൽ വീഴ്ചയുണ്ടായി. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും വിജിലൻസ് മുന്നറിയിപ്പ് നൽകി.
ليست هناك تعليقات
إرسال تعليق