Header Ads

  • Breaking News

    കണ്ണൂര്‍ സ്വദേശിയെ ഷാര്‍ജയില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി



    കണ്ണൂര്‍ സ്വദേശിയെ ഷാര്‍ജയില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടേരി വട്ടപ്പൊയില്‍ സ്വദേശി കണിയാന്‍ വളപ്പില്‍ മുഹമ്മദാണ് മരിച്ചത്. 59 വയസായിരുന്നു. ഒരു ഷോപ്പിങ് കേന്ദ്രത്തിന്റെ പാര്‍ക്കിങ് ഏരിയയിലാണ് ഇദ്ദേഹത്തെ കാറില്‍ മരിച്ച നിലയില്‍ കണ്ടത്. കാറിന്റെ എന്‍ജിന്‍ ഓഫാക്കിയിരുന്നില്ല. 30 വര്‍ഷമായി ഗള്‍ഫില്‍ ഡ്രൈവറാണ് ഇദ്ദേഹം. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: ഷരീഫ. മക്കള്‍: മുഷറഫ്, മുഹ്‌സിന്‍, മുഹാസിര്‍, മുഫീദ്, മര്‍വ, മുസ് ഹാസ്. മാതാവ്​: പരേതയായ കുഞ്ഞാമിന. സഹോദരങ്ങള്‍: അബദ്​ുറസാഖ്, അബ്​ദുല്‍ മജീദ്, മൊയ്തു, ഷംസുദ്ദീന്‍, ഷൗക്കത്തലി, റുഖിയ, ജമീല

    ليست هناك تعليقات

    Post Top Ad

    Post Bottom Ad