ഉറക്കമൊഴിച്ച് ഗെയിം കളി.കാസർഗോഡ് യുവാവിന്റെ മനോനില തെറ്റി
ഓൺലൈൻ ഗെയിമിന് അടിമയായ ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ് നടുറോഡിൽ കാണിച്ച പരാക്രമം നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. കാസർഗോഡ് ഉദുമ ടൗണിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്.
ഉദുമയിലെ ലോഡ്ജ് മുറിയിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവ് ഉറങ്ങാതെ പബ്ജി കളിക്കുമെന്നാണ് കൂടെയുള്ളവർ അറിയിച്ചത്. ഗെയിമിലെ ചലഞ്ചുകൾ പൂർത്തിയാക്കാൻ സാധിക്കാതെ വന്നതോടെ ഇയാൾ മുറിയിൽ ബഹളം വെച്ചിരുന്നു. ഇതേത്തുടർന്ന് കൂടെയുള്ളവർ ഇയാളെ ബേക്കൽ പോലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. പോലീസ് താക്കീത് നൽകി വിട്ടയക്കുകയായിരുന്നു.
എന്നാൽ രാവിലെയോടെ യുവാവ് വീണ്ടും അക്രമകാരിയാവുകയായിരുന്നു. മനോനില തെറ്റിയ യുവാവ് വാഹനങ്ങൾ തടഞ്ഞും റോഡിൽ കിടന്നുരുണ്ടും മണിക്കൂറുകളോളമാണ് നഗരത്തിൽ പരാക്രമം കാണിച്ചത്. യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പിന്നീട് പോലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
ليست هناك تعليقات
إرسال تعليق