അഴീക്കൽ തീരത്ത് കടലാക്രമണം രൂക്ഷമായതിനെ തുടർന്ന് ആറ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അഴീക്കൽ ലൈറ്റ് ഹൗസ് റോഡിന് സമീപത്തെ ആറ് കുടുംബങ്ങളാണ് ബന്ധുവീടുകളിൽ അഭയം പ്രാപിച്ചത്. വേലിയേറ്റം ശക്തമാകുന്ന സമയങ്ങളിൽ തിരമാലകൾ കടൽഭിത്തിയും ഭേദിച്ച് പ്രദേശത്തെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ആഞ്ഞടിക്കുകയാണ്. അഴീക്കൽ ലൈറ്റ് ഹൗസ് റോഡിന് സമീപത്തായി താമസിക്കുന്ന അമ്പതോളം കുടുംബങ്ങൾ ഇന്ന് കടലാക്രമണ ഭീഷണിയിലാണ്. കടലാക്രമണത്തെതുടർന്ന് മാലിന്യങ്ങൾ തീരത്തേക്ക് അടിയുന്നുണ്ട്. അഴീക്കൽ ലൈറ്റ് ഹൗസ് റോഡിൽ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. രാത്രി കടലാക്രമണം രൂക്ഷമാണ്.
ليست هناك تعليقات
إرسال تعليق