Header Ads

  • Breaking News

    കണ്ണൂർ ജില്ലയിലെ 33 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍



    ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 33 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ചെറുതാഴം 13, ചെങ്ങളായി 13, 15,18, കൊളച്ചേരി 9, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 42,50,51, കുറുമാത്തൂര്‍ 11,15, തലശ്ശേരി 30,45, ഇരിട്ടി 32, പെരളശ്ശേരി 4, കരിവെള്ളൂര്‍ പെരളം 1, പായം 15, ചപ്പാരപ്പടവ് 17, മട്ടന്നൂര്‍ 10, കീഴല്ലൂര്‍ 3, ചെറുകുന്ന് 8, പട്ടുവം 4, ഏഴോം 5, തൃപ്പങ്ങോട്ടൂര്‍ 16, ഉളിക്കല്‍ 8, കോട്ടയം മലബാര്‍ 7, മുണ്ടേരി 2,3,4 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
    അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചെങ്ങളായി 8, തലശ്ശേരി 49, കണിച്ചാര്‍ 13, പടിയൂര്‍ കല്ല്യാട് 15, കടമ്പൂര്‍ 6 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കും

    ليست هناك تعليقات

    Post Top Ad

    Post Bottom Ad