Header Ads

  • Breaking News

    ചെക്ക് കേസ്; നടന്‍ റിസബാവയ്ക്കെതിരെ അറസ്റ്റുവാറണ്ട്, നടപടി 11ലക്ഷത്തിന്റെ ചെക്ക് മടങ്ങിയ കേസില്‍


    കൊച്ചി: 
    ചെക്ക്കേസില്‍ നടന്‍ റിസബാവയ്ക്ക് അറസ്റ്റുവാറണ്ട്. എളമക്കര സ്വദേശി സാദിഖിന്റെ പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. റിസബാവ സാദിഖിന്റെ പക്കല്‍നിന്ന് 11ലക്ഷം രൂപ കടംവാങ്ങിയിരുന്നു.

    തുകയ്ക്ക് പകരംനല്‍കിയ ചെക്ക് മടങ്ങിയതോടെ സാദിഖ് കോടതിയെ സമീപിച്ചു. പണം തിരികെ നല്‍കാന്‍ കോടതി അനുവദിച്ച സമയപരിധി ഇന്നലെ അവസാനിച്ചു. ഇതിനിടെ പണമടയ്ക്കാനാേ കോടതിയില്‍ കീഴടങ്ങാനോ റിസബാവ തയ്യാറായില്ല. തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad