Header Ads

  • Breaking News

    പഴയങ്ങാടി ബോട്ട് ടെർമിനൽ നിർമാണം പൂർത്തിയായിട്ട് 10 മാസമായെങ്കിലും അടഞ്ഞുതന്നെ


    പഴയങ്ങാടി: പണി പൂർത്തിയായിട്ട് 10 മാസം കഴിഞ്ഞിട്ടും പഴയങ്ങാടി പുഴയോരത്ത് പണിത ബോട്ട് ജെട്ടിയുടെ ഉദ്ഘാടനം അനിശ്ചിതമായി നീളുന്നു. ഉത്തര മലബാറിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് കുതിപ്പേകാൻ മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് പഴയങ്ങാടിയിൽ ബോട്ട് ടെർമിനൽ നിർമിച്ചത്.

    ഉദ്ഘാടനം മാത്രം നടന്നില്ല

    ഡിസംബർ 16-ന് ഈ ബോട്ട് ടെർമിനൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചിരുന്നുവെങ്കിലും അന്ന് നടന്നില്ല. പിന്നീടത് കൊറോണയുടെ പശ്ചാത്തലത്തിൽ അനന്തമായി നീണ്ടുപോയി. ഇതിന്റെ നിർമാണമേറ്റെടുത്ത കരാറുകാരനാകട്ടെ സമയബന്ധിതമായി പണിപൂർത്തിയാക്കുകയും ചെയ്തിരുന്നു.

    ബോട്ട് ടെർമിനൽ തുറന്നുകൊടുത്തില്ലെങ്കിലും വൈകുന്നേരങ്ങളിൽ ഇവിടെ പുഴയുടെയും കണ്ടൽക്കാടിന്റെയും ദൃശ്യമനോഹര കാഴ്ച കാണാൻ പലരും ഇവിടെ വരാറുണ്ട്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പല സംരംഭങ്ങളും ഓൺലൈനിലൂടെ തുടങ്ങുകയോ ഉദ്ഘാടനംനടത്തുകയോ ചെയ്തുവരുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതുകൂടി തുറന്നുകൊടുക്കണമെന്നതാണ് ആവശ്യം

    ليست هناك تعليقات

    Post Top Ad

    Post Bottom Ad