Header Ads

  • Breaking News

    പാനൂരിൽ കുറ്റിക്കാട്ടിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ച് സ്ത്രീക്ക് പരിക്ക്


    തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെയാണ് പാനൂർ പൊയിലൂർ മടപ്പുരയ്ക്ക് സമീപത്ത് വെച്ച് സ്ഫോടനം ഉണ്ടായത്. കണ്ണിന് സാരമായി പരിക്കേറ്റ പൊയിലൂരിലെ അത്തി കാവിൽ ജാനു ( 62 ) നെ തലശേരി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് ഇന്ന് രാവിലെ 10.30 ഓടെ ഉഗ്രസ്ഫോടനമുണ്ടായത്. സ്ഫോടകവസ്തുവിൽ തട്ടിയതോടെ പൊട്ടിതെറിക്കുകയായിരുന്നു. കൊളവല്ലൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. നിരവധി രാഷ്ട്രീയ സംഘർഷങ്ങൾക്കു വേദിയായ പ്രദേശമാണ് പൊയിലൂർ.സംഭവത്തിൽ കേസെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad