Header Ads

  • Breaking News

    യുവാവിനെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ


    ഏച്ചൂരിൽ യുവാവിനെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മാവിലാച്ചാലിലെ പി.സന്തോഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 22നാണ് ഏച്ചൂർ മാവിലാച്ചാലിലെ ഷിനോജിനെ (43) മച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇരുവരും തമ്മിൽ നടന്ന വാക്കുതർക്കത്തിനിടെ പ്രതി ഷിനോജിന്റെ കഴുത്ത് ഞെരിച്ചതാണ് മരണകാരണം.

    മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് ആദ്യം കരുതിയത്. മൃതദേഹത്തിൽ മർദ്ദനമേറ്റതിന്‍റെയോ, ബലപ്രയോഗം നടന്നതിന്‍റെയോ ലക്ഷണങ്ങൾ ഇല്ലായിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ കഴുത്തിന്‍റെ പിൻഭാഗത്ത് ക്ഷതമേറ്റിട്ടുണ്ടെന്ന് കണ്ടെത്തി. ഇതേ തുടർന്ന് പരിയാരം മെ‍‍ഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മേധാവി മൃതദേഹം കിടന്ന സ്ഥലത്ത് എത്തി പരിശോധിച്ചു.പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമെന്ന് തെളിഞ്ഞത്.

    കണ്ണൂർ ഡിവൈ.എസ്.പി പി.പി.സദാനന്ദന്റെ മേൽനോട്ടത്തിൽ ചക്കരക്കല്ല് ഇൻസ്പെക്ടർ പ്രമോദിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മഹിമാ നിവാസിൽ കുതിരയോടൻ മഹിമാ നിവാസിൽ കുതിരയോടൻ വത്സന്റെയും പുഷ്പവല്ലിയുടെയും മകനാണ് സിനോജ്. ഭാര്യ: ശുഭ. മകൾ: സിയ

    ليست هناك تعليقات

    Post Top Ad

    Post Bottom Ad