Header Ads

  • Breaking News

    കിം പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കോവിഡ്; തിരുവനന്തപുരത്ത് ആശങ്ക

    തിരുവനന്തപുരം: കിം എൻട്രൻസ് പരീക്ഷ എഴുതിയ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും കരമനിയിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

    രോലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ കരകുളം സ്വദേശിയെ ഒറ്റക്കിരുത്തിയാണ് പരീക്ഷ എഴുതിച്ചത്. എന്നാൽ പൊഴിയൂർ സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയവർ നിരീക്ഷണത്തിൽ പോകണം. ഇവരുടെ വിവരങ്ങൾ പരീക്ഷ കമ്മീഷണർ ആരോഗ്യ വകുപ്പിന് കൈമാറി.

    ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ച സമയത്താണ് തിരുവനന്തപുരത്ത് ‘കിം’ പ്രവേശന പരീക്ഷ നടത്തിയത്. ഇത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പട്ടത്തെ പരീക്ഷ സെൻററിൽ ഉൾപ്പെടെ വിദ്യാർത്ഥികളും മാതാപിതാക്കളും കുട്ടംകൂടുകയായിരുന്നു.

    കിം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചതോടെ തിരുവനന്തപുരത്തെ ആശങ്ക ഇരട്ടിയായി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad