കണ്ണൂര്‍ - കാസര്‍ഗോഡ് ജില്ലാ അതിർത്തിയിലെ ഇടറോഡുകള്‍ അടച്ചു; മലയോര ഹെെവേയിലെ ചെറുപുഴ പുതിയ പാലത്തില്‍ പോലീസിന്റെ കര്‍ശന പരിശോധന
ചെറുപുഴ: കോവിഡ് സമൂഹ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ - കാസർഗോഡ് ജില്ലകളെ ബന്ധിപ്പിക്കുന്ന ഇടറോഡുകൾ അടച്ചു. ദേശീയ പാതയിലൂടെയും മലയോര ഹെെവേയിലെ ചെറുപുഴ പുതിയ പാലത്തിലൂടെയും ആശുപത്രി തുടങ്ങി അടിയന്തരാവശ്യങ്ങളോടെ യാത്ര ചെയ്യുന്ന വാഹനങ്ങളെ മാത്രമേ കടത്തിവിടുന്നുളളൂ.
പരിശോധന ശക്തമാക്കിയതോടെ ഇതുവഴി വൻ ഗതാഗത കുരുക്കാണ് രൂപപ്പെട്ടിരിക്കുന്നത്. നിരവധി വാഹനങ്ങൾ കുരുക്കിൽപെട്ടു.
ശക്തമായ ഗതാഗത നിയന്ത്രണങ്ങൾ ഒക്കെ പ്രഖ്യാപിച്ചെങ്കിലും അവയെല്ലാം ലംഘിച്ചുകൊണ്ട് നൂറു കണക്കിന് വാഹനങ്ങൾ തിങ്ങി നിൽക്കുന്ന കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുന്നത്.അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ യാത്ര ചെയ്യുന്നവരെ പോലീസ് തിരിച്ചയക്കുകയാണ്.കഴിവതും അനാവശ്യ യാത്രകള്‍ ഒഴിവാക്കുക.
ليست هناك تعليقات
إرسال تعليق