ഹയർസെക്കണ്ടറി പരീക്ഷ ഫലപ്രഖ്യാപനം മാറ്റി
ഹയർസെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപന തീയതി മാറ്റി. ഈ മാസം പത്തിന് ഹയർസെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിരുന്നത്. എന്നാൽ തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഫലപ്രഖ്യാപനം മാറ്റിവയ്ക്കുകയായിരുന്നു. ലോക്ക്ഡൗൺ കാരണം ബോർഡ് യോഗം ചേരാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ മൂല്യനിർണയം പൂർത്തിയായിട്ടുണ്ട്.0
ليست هناك تعليقات
إرسال تعليق